തെങ്ങോട് ക്ഷേത്രത്തിലെ കവർച്ച: പ്രതി പിടിയിൽ

Thursday 05 March 2026 1:45 AM IST

കാക്കനാട്: തെങ്ങോട് കണ്ണാമംഗലത്ത് മനവക കുടുംബ ക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതിയെ ഇൻഫോപാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. തെങ്ങോട് മനക്കക്കുഴി വീട്ടിൽ എം.കെ. ഷാൻ (34) ആണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച ക്ഷേത്രത്തിലെ വിഗ്രഹങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച വിഗ്രഹങ്ങൾ ഇയാളുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.