മെഡിക്കൽ ഉപകരണങ്ങൾ കൈമാറി
Wednesday 04 March 2026 9:52 PM IST
തലശ്ശേരി: മലബാർ കാൻസർ സെന്ററിന് ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്റെ സഹായം ലഭിച്ചു. ഫൗണ്ടേഷന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി 76 ലക്ഷം രൂപ വിലവരുന്ന ഓട്ടോമേറ്റഡ് ടിഷ്യൂ പ്രോസസർ, ഓട്ടോമേറ്റഡ് സ്ലൈഡ്സ്റ്റെയ്നർ എന്നീ ഉപകരണങ്ങളാണ് സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസേർച്ച് വിഭാഗത്തിന് കൈമാറിയത്.മലബാർ കാൻസർ സെന്റർ അക്കാഡമിക് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ഐ.സി.ഐ.സി.ഐ ബാങ്ക് കോഴിക്കോട് സോണൽ ഹെഡ് ജെറി ഐപ്പിൽ നിന്നും എം.സി.സി ഡയറക്ടർ ഡോ.ബി.സതീശൻ ബാലസുബ്രഹ്മണ്യം ഉപകരണങ്ങൾ ഏറ്റുവാങ്ങി.ഐ.സി ഐ.സി.ഐ ഫൗണ്ടേഷൻ കേരള തമിഴ്നാട് പ്രോജക്ട് മാനേജർ വി.എസ്.സജിത്ത്, ഗവൺമെന്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബാങ്കിംഗ് സോണൽ ഹെഡ് റെക്സ് ബോബ് അരുൺ, ഡോ.സംഗീത കെ.നായനാർ, ഡോ.സിതാര അരവിന്ദ്, ടി.അനിത എന്നിവർ പങ്കെടുത്തു.