വാഹന പ്രചാരണ ജാഥക്ക് സ്വീകരണം

Wednesday 04 March 2026 9:56 PM IST

പയ്യന്നൂർ : കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ നയിക്കുന്ന വാഹന പ്രചാരണ ജാഥക്ക് പയ്യന്നൂരിൽ സ്വീകരണം നൽകി. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന യോഗത്തിൽ മദ്യനിരോധന സമിതി ജില്ല പ്രസിഡന്റ് എ.രഘു അദ്ധ്യക്ഷത വഹിച്ചു. സമിതി മഹിളാ വേദി പ്രസിഡന്റ് പ്രൊഫസർ ഒ.ജെ.ചിന്നമ്മ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പത്മിനി , സമിതി സംസ്ഥാന കോർഡിനേറ്റർ പ്രൊഫസർ ടി.എം.രവിന്ദ്രൻ , സംസ്ഥാന സെക്രട്ടറി ടി.ചന്ദ്രൻ, യൂത്ത് വിംഗ് കൺവീനർ അമീറലി, ജില്ലാ സെക്രട്ടറി കെ.ജി.വർഗ്ഗീസ്, കെ.വി.രാഘവൻ,​എ.കെ.പി.നാരായണൻ , സംസാരിച്ചു.