ഹിന്ദു ഏകതാസമ്മേളനം
Wednesday 04 March 2026 9:58 PM IST
കാഞ്ഞങ്ങാട് : അജാനൂർ പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം മാവുങ്കാൽ രാംദാസ് നഗറിൽ സംഘടിപ്പിച്ചു. മുക്താനന്ദ സ്വാമി ( (ആനന്ദാശ്രമം) ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് കശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ചെയർമാൻ എം.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന അദ്ധ്യക്ഷൻ പി.ഗോപാലൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. കുമാരൻ വല്യച്ഛൻ കിഴക്കും കര മുച്ചിലോട്ട്, കെ.വേണുഗോപാലൻ ' നമ്പ്യാർ, രാജൻ (കുറുംബ ഭഗവതി ക്ഷേത്രം) , ഹരിചന്ദ്രൻ പുതിയ കണ്ടം, എം.എം.നാരായണൻ ഗുരുക്കൾ, അടിയാർകാവ് കാരണവർ ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. വർക്കിംഗ് ചെയർമാൻ പി.ഗണേശൻ സ്വാഗതവും രാജീവൻ പടിഞ്ഞാറേക്കര നന്ദിയും പറഞ്ഞു. തുടർന്ന് നിലേശ്വരം ശിവഗംഗ ഭജൻസിന്റെ ഭജൻസും , വിവിധ കലാപരിപാടികളും അരങ്ങേറി.