സി.പി.എം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം; ഒപ്പം മുറുമുറുപ്പും

Thursday 05 March 2026 2:41 AM IST

തിരുവനന്തപുരം: സി.പി.എമ്മിൽ സ്ഥാനാത്ഥി പട്ടികയ്ക്ക് അന്തിമരൂപമായപ്പോൾ, പതിവിനു വിരുദ്ധമായി എതിർശബ്ദം ഉയർന്നു. മുതിർന്ന നേതാവ് ജി. സുധാകരൻ കലഹം പരസ്യമായി പ്രകടിപ്പിച്ചു. പേരാവൂരിൽ മത്സരിക്കണമെന്ന നേതൃത്വത്തിന്റെ കടുംപിടുത്തത്തിന് വഴങ്ങേണ്ടി വന്ന കെ.കെ. ശൈലജ പൊതുവേദിയിലല്ലെങ്കിലും നീരസം പ്രകടമാക്കിയിട്ടുണ്ട്.

2006ൽ വി.എസ്. അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോഴാണ് പാർട്ടി പ്രവർത്തകരും അനുഭാവികളും പ്രതിഷേധിച്ച് നിരത്തിലിറങ്ങിയത്. മറ്റൊരു സന്ദർഭത്തിലും പാർട്ടി തീരുമാനം ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ ഇക്കുറി പലരുടെയും സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് അതൃപ്തി പുറത്തേക്കുവരുന്നുണ്ട്. ഇന്ന് ചേരുന്ന സംസ്ഥാന സമിതി സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകുന്നതോടെ മുറുമുറുപ്പിന് ശക്തി ഏറുമോ എന്നതിലാണ് ആകാംക്ഷ.

ടേം വ്യവസ്ഥയുടെ പേരിൽ കഴിഞ്ഞ തവണ ഒഴിവാക്കിയ ജി. സുധാകരൻ ഇത്തവണ കടുത്ത അമർഷത്തിലാണ്. ആലപ്പുഴ ജില്ലയിൽ യു. പ്രതിഭയെയും മറ്റു ജില്ലകളിൽ പലനേതാക്കളെയും ടേം വ്യവസ്ഥ ഒഴിവാക്കി സ്ഥാനാർത്ഥിയാക്കുമ്പോഴാണ് സുധാകരനെ മാറ്റിനിറുത്തിയിരിക്കുന്നത്.

തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പകരം ഭാര്യ പി.കെ. ശ്യാമള മതിയെന്നാണ് ഇന്നലെ സെക്രട്ടേറിയറ്റിൽ തീരുമാനമായത്. ഈ നീക്കത്തിലും സമൂഹമാദ്ധ്യമങ്ങളിൽ എതിർപ്പ് ഉയരുന്നുണ്ട്. ജനാധിപത്യമഹിളാ അസോസിയേഷൻ നേതാവും മുൻ എം.എൽ.എ ജയിംസ് മാത്യുവിന്റെ ഭാര്യയുമായ സുകന്യയുടെയും പി.കെ. ശ്യാമളയുടെയും പേരുകളാണ് തുടക്കം മുതൽ ചർച്ച ചെയ്തിരുന്നത്. പിന്നീട് ശ്യാമളയിലേക്ക് ഒതുങ്ങുകയായിരുന്നു. മുതിർന്ന മറ്റൊരു നേതാവിനെ ഒതുക്കുക എന്ന ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ടെന്ന് സൂചന. എട്ടാം തീയതി നിയോജക മണ്ഡലം കമ്മിറ്റി ചേരുന്നുണ്ട്. ശ്യാമളയ്ക്കെതിരായ പ്രതിഷേധം യോഗത്തിൽ കടുത്താൽ തീരുമാനം മാറ്റിയേക്കും. അതിനുള്ള സാദ്ധ്യത വിരളമാണ്.

 ഐ​സ​ക്കി​നും ​മ​ണി​ക്കും​ ​സീ​റ്റി​ല്ല

ഡോ.​തോ​മ​സ് ​ഐ​സ​ക്കും​ ​എം.​എം.​മ​ണി​യും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​മു​തി​ർ​ന്ന​ ​നേ​താ​ക്ക​ളു​ടെ​ ​സ്ഥാ​നാ​ർ​ത്ഥി​ത്വ​ ​ശു​പാ​ർ​ശ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പ​രി​ഗ​ണി​ച്ചി​ല്ല.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റു​ക​ൾ​ ​ന​ൽ​കി​യ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​ക​ളി​ൽ​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​ചി​ല​ ​മാ​റ്ര​ങ്ങ​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ​അ​ന്തി​മ​ ​പ​ട്ടി​ക​യ്ക്ക് ​രൂ​പം​ ​ന​ൽ​കി​യ​ത്. ഉ​ടു​മ്പ​ൻ​ചോ​ല​ ​മ​ണ്ഡ​ല​ത്തി​ലേ​ക്ക് ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ന​ൽ​കി​യ​ ​എം.​എം​. ​മ​ണി​യു​ടെ​ ​പേ​ര് ​വെ​ട്ടി​യാ​ണ് ​കെ.​കെ.​ജ​യ​ച​ന്ദ്ര​നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​യ​ത്.​ ​പാ​ർ​ട്ടി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പ​ങ്കെ​ടു​ത്ത് ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​ചേ​രാ​നും​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ ടേം​ ​വ്യ​വ​സ്ഥ​യ്ക്ക് ​പു​റ​മേ​ ​ആ​രോ​ഗ്യ​പ​ര​മാ​യ​ ​കാ​ര​ണ​ങ്ങ​ളും​ ​മ​ണി​ക്ക് ​ത​ട​സ​മാ​യി.​ ​കാ​ര്യ​മാ​യ​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്നും​ ​മ​റ്റു​ ​പ​ല​ ​നേ​താ​ക്ക​ളെ​യും​ ​പോ​ലെ​ ​ഷു​ഗ​റി​ന്റെ​ ​വി​ഷ​യം​ ​മാ​ത്ര​മാ​ണു​ള്ള​തെ​ന്നും​ ​മ​ണി​ ​പ്ര​തി​ക​രി​ച്ചി​രു​ന്നു.​ ആ​ല​പ്പു​ഴ​യി​ൽ​ ​മു​ൻ​ ​മ​ന്ത്രി​ ​ഡോ​. തോ​മ​സ് ​ഐ​സ​ക്കി​നെ​ ​മ​ത്സ​രി​പ്പി​ക്കാ​ൻ​ ​എം.​എ.​ബേ​ബി​യ​ട​ക്ക​മു​ള്ള​ ​നേ​താ​ക്ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​ ​ഐ​സ​ക്കി​ന്റെ​ ​പേ​രു​ ​ച​ർ​ച്ച​യ്ക്കു​ ​പോ​ലും​ ​വ​ന്നി​ല്ല.​ ​പാ​ർ​ട്ടി​ ​കേ​ന്ദ്ര​ ​ക​മ്മി​റ്റി​യം​ഗ​വും​ ​ജ​നാ​ധി​പ​ത്യ​ ​മ​ഹി​ളാ​ ​അ​സോ​സി​യേ​ഷ​ൻ​ ​നേ​താ​വു​മാ​യ​ ​സി.​എ​സ്.​സു​ജാ​ത​യെ​യും​ ​പ​രി​ഗ​ണി​ച്ചി​ല്ല.​ആ​റ​ന്മു​ള​യി​ൽ​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്ജി​നെ​ ​മ​ത്സ​രി​പ്പി​ക്കാ​നാ​ണ് ​ശു​പാ​ർ​ശ​യെ​ങ്കി​ലും​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ചി​ല​പ്പോ​ൾ​ ​മാ​റ്റം​ ​വ​ന്നേ​ക്കാം. തി​ര​ഞ്ഞെ​ടു​പ്പി​നി​ല്ലെ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ ​കെ.​ടി.​ ​ജ​ലീ​ലി​നെ​ ​വീ​ണ്ടും​ ​മ​ത്സ​രി​പ്പി​ക്കാ​നും​ ​ശ്ര​മ​മു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് 10​ ​സി​റ്റിം​ഗ് ​എം​എ​ൽ​എ​മാ​രും​ ​മ​ത്സ​രി​ക്കും.​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്ന​ൽ​കി​യ​ ​പ​ട്ടി​ക​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.​ ​കൊ​ല്ല​ത്ത് ​മു​കേ​ഷി​നു​ ​പ​ക​രം​ ​ആ​ര് ​സ്ഥാ​നാ​ർ​ത്ഥി​യാ​വു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി​ല്ല.​ഇ​ന്നു​ ​സി​പി​എം​ ​സം​സ്ഥാ​ന​ ​സ​മി​തി​ ​ചേ​രും.​ ​തി​ര​ഞ്ഞെ​ടു​പ്പു​ ​തീ​യ​തി​ ​പ്ര​ഖ്യാ​പ​നം​ ​വൈ​കു​ന്ന​തി​നാ​ൽ​ ​എ​ട്ടാം​ ​തീ​യ​തി​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കാ​ൻ​ ​വ​ഴി​യി​ല്ല.