ഒന്നുകിൽ ഞാൻ അല്ലെങ്കിൽ നീ, തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചന; രൂക്ഷവിമർശനവുമായി വിജയ്

Wednesday 04 March 2026 11:29 PM IST

ചെന്നൈ: സംസ്ഥാനത്തെ ഭരണ,​ പ്രതിപക്ഷ മുന്നണികൾക്കെതിരെ രൂക്ഷവിമർശനവുമായി തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ്. ടിവികെ അധികാരത്തിലെത്തുന്നത് തടയാൻ ഡി.എം.കെയും അണ്ണാ ഡി.എം.കെയും ഗൂഢാലോചന നടത്തിയെന്ന് വിജയ് ആരോപിച്ചു. തഞ്ചാവൂർ ജില്ലയിലെ അയ്യസാമിപ്പട്ടിയിൽ നടന്ന പാർട്ടി പ്രവർത്തകരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിജയ്.

രാ​ഷ്ട്രീ​യം​ ​പി​രി​വ് ​അ​ല്ല,​ ​ജ​ന​ങ്ങ​ളെ​ ​സേ​വി​ക്കാ​നാ​ണ് ​ഞാ​ൻ​ ​രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ​വ​ന്ന​ത്.​ ​ന​മ്മു​ടെ​ ​ശ​ത്രു​ക്ക​ൾ​ക്കി​ത് ​ന​ന്നാ​യി​ ​അ​റി​യാം.​ ​അ​തു​കൊ​ണ്ടാ​ണ് ​എ​നി​ക്കു​ ​ചു​റ്റും​ ​ഇ​ത്ര​യ​ധി​കം​ ​ഗൂ​ഢാ​ലോ​ച​ന​ക​ൾ​ ​ന​ട​ക്കു​ന്ന​ത്.​ ​അ​വ​യി​ൽ​ ​പ്ര​ധാ​നം​ ​മ​റ്റാ​രെ​ങ്കി​ലും​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​രു​ന്ന​ത് ​ത​ട​യാ​ൻ​ ​അ​വ​ർ​ ​ത​മ്മി​ലു​ള്ള​ ​ഒ​രു​ ​ക​രാ​റാ​ണ്. ഒന്നുകിൽ നീ,​ അല്ലെങ്കിൽ ഞാൻ,​ ഞാനല്ലെങ്കിൽ നീ,​ നീയല്ലെങ്കിൽ ഞാൻ,​ നമുക്കിടയിൽ മറ്റാരും വരരുത്. നമ്മൾ രണ്ടുപേർക്കും മാത്രമേ ജനങ്ങളെ എളുപ്പത്തിൽ വഞ്ചിക്കാൻ സാധിക്കൂ. ഇപ്പോൾ ഈ വിജയ് വന്നതോടെ അവരുടെ ഉപദീവന മാർഗം ഇല്ലാതായിരിക്കുന്നു എന്നും വിജയ് പരിഹസിച്ചു.

ബാ​ഹ്യ​മാ​യി​ ​അ​വ​ർ​ ​പ​ര​സ്പ​രം​ ​ഭി​ന്ന​ത​യി​ലാ​ണെ​ന്ന് ​തോ​ന്നി​പ്പി​ക്കു​ന്നു.​ ​എ​ന്റെ​ ​രാ​ഷ്ട്രീ​യ​ ​പ്ര​വേ​ശ​നം​ ​കാ​ര​ണം​ ​അ​വ​രു​ടെ​ ​പ​ദ്ധ​തി​ ​ന​ട​ക്കി​ല്ലെ​ന്ന് ​അ​വ​ർ​ ​മ​ന​സി​ലാ​ക്കി​യെ​ന്നും​ ​വി​ജ​യ് ​പ​റ​ഞ്ഞു.​ ​ഡി.​എം.​കെ​ ​സ​ർ​ക്കാ​രി​നെ​ ​'​ഒ​രു​ ​വ​ഞ്ച​നാ​പ​ര​മാ​യ​ ​സ​ർ​ക്കാ​ർ​'​ ​എ​ന്ന് ​വി​ജ​യ് ​വി​ശേ​ഷി​പ്പി​ച്ചു. അ​തേ​സ​മ​യം,​ജ​ന​നാ​യ​ക​ൻ​ ​റി​ലീ​സ് ​പ്ര​ശ്ന​ത്തി​ലി​ൽ​ ​അ​നു​കൂ​ല​ ​അ​ഭി​പ്ര​യം​ ​പ​റ​ഞ്ഞ​തി​ന് ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ.​ ​സ്റ്റാ​ലി​നു​ള്ള​ ​ന​ന്ദി​ ​അ​റി​യി​ച്ചു.​ ​ഭാ​ര്യ​ ​സം​ഗീ​ത​ ​വി​വാ​ഹ​ ​മോ​ച​ന​ ​കേ​സ് ​ന​ൽ​കി​യ​തി​നു​ ​ശേ​ഷം​ ​ന​ട​ന്ന​ ​ആ​ദ്യ​ ​പാ​ർ​ട്ടി​ ​പ​രി​പാ​ടി​യാ​യി​രു​ന്നു​ ​ഇന്ന് നടന്നത്.

അ​ഞ്ച് ​ഏ​ക്ക​ർ​ ​വ​രെ​ ​ഭൂ​മി​ ​കൈ​വ​ശം​ ​വ​ച്ചി​രി​ക്കു​ന്ന​ ​ക​ർ​ഷ​ക​രു​ടെ​ ​സ​ഹ​ക​ര​ണ​ ​വി​ള​ ​വാ​യ്പ​ക​ൾ​ ​എ​ഴു​തി​ത്ത​ള്ളു​മെ​ന്ന് ​വി​ജ​യ് ​വാ​ഗ്ദാ​നം​ ​ചെ​യ്തു.​ ​അ​ഞ്ച് ​ഏ​ക്ക​റി​ൽ​ ​കൂ​ടു​ത​ൽ​ ​ഭൂ​മി​യു​ള്ള​വ​ർ​ക്ക് 50​%​ ​വ​രെ​ ​ഇ​ള​വ് ​പ​രി​ഗ​ണി​ക്കും.​ ​ര​ണ്ട് ​ഏ​ക്ക​ർ​ ​വ​രെ​ ​ഭൂ​മി​യു​ള്ള​ ​ക​ർ​ഷ​ക​രു​ടെ​യും​ ​ഭൂ​ര​ഹി​ത​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​യും​ ​കു​ട്ടി​ക​ളു​ടെ​ ​വി​ദ്യാ​ഭ്യാ​സ​ ​ചെ​ല​വു​ക​ൾ​ ​സ​ർ​ക്കാ​ർ​ ​വ​ഹി​ക്കും.​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ഉ​റ​പ്പു​ന​ൽ​കി.