അഞ്ചാംവേല ആഘോഷം

Thursday 05 March 2026 12:00 AM IST

ചെറുതുരുത്തി: കോഴിമാംപറമ്പ് പൂരത്തോടനുബന്ധിച്ച് നടക്കുന്ന അഞ്ചാംവേല ആഘോഷം നടന്നു. ചൊവ്വാഴ്ച രാത്രി 11 ഓടെ ആരംഭിച്ച ചടങ്ങുകൾ രാത്രി 12 ഓടെ അവസാനിച്ചു. പാഞ്ഞാൾ, പുതുശ്ശേരി, നെടുമ്പുര, ചെറുതുരുത്തി, താഴപ്ര, പള്ളിക്കര, പന്നിയടി എന്നീ ദേശക്കാർ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വഴിപാട് ഓലക്കുടകളുമായി ക്ഷേത്രത്തിലെത്തി മേളത്തിനുശേഷം കുടകൾ ക്ഷേത്രത്തിൽ സമർപ്പിച്ച് മടങ്ങി. ചടങ്ങുകൾക്ക് ക്ഷേത്രം ട്രസ്റ്റി നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്രം കോമരം ജയകുമാർ എന്നിവർ നേതൃത്വം നൽകി