12കാരിയെ പീഡിപ്പിച്ച 61കാരൻ റിമാൻഡിൽ
Thursday 05 March 2026 1:42 AM IST
കരിമണ്ണൂർ: 12കാരിയെ പീഡിപ്പിച്ച കേസിൽ 61കാരൻ അറസ്റ്റിൽ. എഴുമുട്ടം ചാലാശ്ശേരി താന്നിക്കൽ വീട്ടിൽ ജോർജ് വർഗീസിനെയാണ് കരിമണ്ണൂർ പൊലീസ് പോക്സോ നിയമപ്രകാരം ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തത്. ഓട്ടോഡ്രൈവറായ പ്രതിയാണ് കഴിഞ്ഞ രണ്ട് വർഷത്തോളമായി പെൺകുട്ടിയെ സ്കൂളിൽ എത്തിച്ചിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇയാൾ പല തവണ പീഡിപ്പിച്ചതായാണ് പെൺകുട്ടിയുടെ പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.