ക്രൂ ആകാൻ പരിശീലനം

Thursday 05 March 2026 8:56 AM IST

ആലപ്പുഴ:കേരള മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആലപ്പുഴ പോർട്ട് ഓഫീസ് കാമ്പസിൽ നടത്തുന്ന ക്രൂ - കനാൽ ക്രൂയിസ് ബോട്ട്‌ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. കനാൽ ക്രൂയിസ് ബോട്ടുകളിൽ ക്രൂ ആകാൻ ആഗ്രഹിക്കുന്നവർക്കാണ് പരിശീലനം. പതിനാല് ദിവസം ദൈർഘ്യമുള്ള കോഴ്‌സിന്റെ ആദ്യ ബാച്ച് 16ന് ആരംഭിക്കും. 18 വയസ്സ് പ്രായമുള്ളവർക്കും, കനാൽ ക്രൂയിസ് ബോട്ടുകളിൽ പ്രവൃത്തിപരിചമുള്ളവർക്കും നീന്തൽ വശമുള്ളവർക്കും അപേക്ഷിക്കാം.ലൈസൻസ് നേടുന്നതിനുള്ള ആദ്യ പടിയായാണ് ഈ കോഴ്‌സ്. പ്രവൃത്തിപരിചയത്തിന് ശേഷം മാസ്റ്റർ/എൻജിൻ ഡ്രൈവർ ലൈസൻസ് നേടാം.പുതുതായി ലൈസൻസ് നേടാൻഈ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഫോൺ: 9961949280.