ജെറിയാട്രിക് മെമ്മറി ക്ലിനിക്ക്

Thursday 05 March 2026 12:05 AM IST

തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ ആദ്യത്തെ ജെറിയാട്രിക്ക് മെമ്മറി ക്ലിനിക്കും നവീകരിച്ച 'ജൂബിലി അറ്റ് ഹോം' പദ്ധതിയും പ്രവർത്തനമാരംഭിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി.നന്ദകുമാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായി. ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, ജെറിയാട്രിക് മെഡിസിൻ വിഭാഗം മേധാവി ഡോ. സിജു ജോസ് കൂനൻ, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി.ദാസ്, മാബെൻ എം.ഡി വി.എസ്.പ്രസന്നൻ, ജൂബിലി മിഷൻ സി.ഇ.ഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ തുടങ്ങിയവർ പ്രസംഗിച്ചു.