കൃഷിഭവന് കല്ലിട്ടു
Thursday 05 March 2026 12:14 AM IST
ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് സ്മാർട്ട് കൃഷിഭവന്റെ കല്ലിടൽ മന്ത്രി പി.പ്രസാദ് നിർവഹിച്ചു.1.43 കോടി ചെലവിലാണ് വെള്ളിയാകുളം ജംഗ്ഷന് സമീപം സ്മാർട്ട് കൃഷിഭവൻ നിർമ്മിക്കുന്നത്. വാരനാട് കവലയിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ മന്ത്രി ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജി.ശശികല,ബ്ലാേക്ക് പഞ്ചായത്ത് അംഗം എൻ.കെ ഹരിഹരപ്പണിക്കർ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ലിജി,പ്രവീൺ ജി. പണിക്കർ,കെ.ആർ.യമുന,എ.ഡി.എ ഷൈജ കെ.എസ്,കൃഷി ഓഫീസർ കെ. ജെ.ഗിഫ്റ്റി എന്നിവർ സംസാരിച്ചു.