യു.ഡി.എഫ് പ്രതിഷേധം
Thursday 05 March 2026 12:15 AM IST
തുറവൂർ:തുറവൂർ ഗവ.താലൂക്ക് ആശുപത്രി ഉദ്ഘാടന ചടങ്ങിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.രാജേന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എം.എൻ. സിമിൽ, വി.കെ. ഗൗരീശൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എക്സ്. തങ്കച്ചൻ എന്നിവർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് അരൂർ യു.ഡി.എഫ് നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
സമ്മേളനം ഡി.സി.സി പ്രസിഡന്റ് അഡ്വ.എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലംകോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു മുഖ്യപ്രഭാഷണം നടത്തി.