അക്ഷയ സംരംഭകരാകാം
Thursday 05 March 2026 12:16 AM IST
തൃശൂർ: പട്ടികവർഗ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ച പ്രത്യേക ഇടങ്ങളിൽ അക്ഷയ സംരംഭകരാകാൻ അവസരം. ജില്ലയിൽ നാല് അക്ഷയകേന്ദ്രങ്ങളാണ് പട്ടികവർഗ വിഭാഗങ്ങൾക്ക് മാത്രമായി അനുവദിക്കുന്നത്. തൃശൂർ കോർപറേഷനിൽ ടി.ബി റോഡ്, ഈസ്റ്റ് ഫോർട്ട്, ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ കണ്‌ഠേശ്വരം ജംഗ്ഷൻ, മറ്റത്തൂർ പഞ്ചായത്തിലെ അവിട്ടപ്പിള്ളി എന്നിവിടങ്ങളിലേക്ക് അപേക്ഷിക്കാം. രണ്ട് ഇടങ്ങളിൽ പട്ടികജാതിക്കാർക്കാണ് അവസരം. ജില്ലയിൽ പൊതുവിഭാഗത്തിൽ അപേക്ഷ ക്ഷണിച്ചിട്ടുള്ള 64 ഇടങ്ങളിലേക്കും അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അടിസ്ഥാന യോഗ്യത: പ്ലസ് ടു /പ്രീഡിഗ്രി. പ്രായപരിധി 18 - 50. അപേക്ഷ, 750 രൂപ ഫീസ് സഹിതം സമർപ്പിക്കേണ്ട വിലാസം: https://lbsedp.lbscetnre.in/akshaya26/. അവസാന തിയതി മാർച്ച് ഏഴ്. ഫോൺ: 04872386809.