'ടൈംടേബിൾ പിൻവലിക്കണം'
Thursday 05 March 2026 12:16 AM IST
തൃശൂർ: കൂടിയാലോചനയില്ലാതെയും അദ്ധ്യാപകരെയും വിദ്യാലയങ്ങളെയും മാനിക്കാതെയും പുറത്തിറക്കിയ സ്‌കൂൾതല വാർഷിക പരീക്ഷാ ടൈംടേബിൾ പിൻവലിക്കണമെന്ന് കെ.പി.എസ്.ടിഎ ജില്ലാ കമ്മിറ്റി. വിദ്യാഭ്യാസ കലണ്ടറിൽ പ്രവൃത്തിദിനം അല്ലാത്ത ശനിയാഴ്ചകളിലെ പരീക്ഷ അംഗീകരിക്കാനാകില്ല. 20ന് ചെറിയ പെരുന്നാൾ അവധിയുടെ ഭാഗമായി 19ന് പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് സി.ജെ.ദാമു അദ്ധ്യക്ഷനായി. സെക്രട്ടറി അജിത്ത് കുമാർ, ട്രഷറർ ജിൽസൺ തോമസ്, വൈസ് പ്രസിഡന്റ് സാജു ജോർജ്, ജയപ്രകാശ് പാറപ്പുറത്ത്, റെയ്ജു പോൾ, കെ.ജെ.ജോബി, ജസ്‌ലിൻ ജോർജ്, രമാദേവി, സി.ആർ.ജിജോ, കെ.ജി.സുരേഷ് ബാബു, ബി.ബിജു, സൈയ്ജു കൊളേങ്ങാടൻ തുടങ്ങിയവർ പ്രസംഗിച്ചു.