പഠനകിറ്റ് വിതരണം

Thursday 05 March 2026 12:17 AM IST

ആലപ്പുഴ: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്/കേരള ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി ബോർഡ് പദ്ധതികളിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നു. സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തിൽ രണ്ടാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20. അപേക്ഷാഫോമും മറ്റ് വിശദ വിവരങ്ങളും എല്ലാജില്ലാ ഓഫീസുകളിലും വെബ്സൈറ്റായ www.kmtwwfb.org നിന്നും ലഭ്യമാണ്. ഫോൺ :0479-2410568, 9188519854.