അപകടത്തിൽ പരിക്കേറ്റ മുൻ പഞ്ചായത്ത് സെക്രട്ടറി മരിച്ചു
Thursday 05 March 2026 12:24 AM IST
ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി മരിച്ചു. ആലപ്പുഴ ഗുരുപുരം ഓംകാരത്തിൽ അഡ്വ.ആർ.ചന്ദ്രശേഖരൻ നായർ(68)ആണ് മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. 2025 ഏപ്രിൽ 25-ന് ഗുരുപുരത്തായിരുന്നു അപകടം. സ്കൂട്ടറിൽ പോകുമ്പോൾ ബൈക്കിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കളക്ടറേറ്റിൽ സീനിയർ ഫിനാൻസ് ഓഫീസറായും ജോലി ചെയ്തു. ഗുരുപുരം 2738-ാംനമ്പർ എൻ.എസ്.എസ് കരയോഗം സെക്രട്ടറിയായും പ്രവർത്തിച്ചു. ഭാര്യ: ജയശ്രീ. മക്കൾ: രാംകുമാർ, ലക്ഷ്മി. മരുമകൻ: രാഹുൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.