പൊങ്കാലയ്ക്കിടെ മാലമോഷണം: 4 തമിഴ്നാട് സ്ത്രീകൾ അറസ്റ്റിൽ
Thursday 05 March 2026 12:29 AM IST
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ മാലമോഷണം നടത്തിയ തമിഴ്നാട് സ്വദേശിനികളായ നാല് സ്ത്രീകൾ അറസ്റ്റിൽ. മലപ്പുറം സ്വദേശിനിയുടെ മാല മോഷ്ടിച്ച കേസിൽ കോയമ്പത്തൂർ മേട്ടുപാളയം സ്വദേശിനികളായ റോസ്നി(40) , മീനാക്ഷി(49) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.നാവായിക്കുളം സ്വദേശിനിയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശിനി ശാന്തി(37), കോയമ്പത്തൂർ പോത്തന്നൂർ സ്വദേശിനി മീന(55) എന്നിവരെയും തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.