ബോധവത്ക്കരണ പരിപാടി നടത്തി
Thursday 05 March 2026 12:55 AM IST
കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സ്ത്രീ ശാക്തീകരണ രക്ഷകർത്തൃ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയിൽ അഡ്വ. മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ. സുനിൽ പെരുമാനൂർ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസർ സിജോ തോമസ്, കോ-ഓർഡിനേറ്റർ ബിജി ജോസ് എന്നിവർ പ്രസംഗിച്ചു. ബോധവത്ക്കരണ സെമിനാറിന് ട്രെയിനറും സൈക്കോ സോഷ്യൽ കൗൺസിലറുമായ മീരാ ബി. നേതൃത്വം നൽകി. കെ.എസ്.എസ്.എസ് പ്രവർത്തന ഗ്രാമങ്ങളിൽ നിന്നായി നൂറ്റമ്പതോളം വനിതാ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു.