പ്ലേസ്‌മെന്റ് ഡ്രൈവ് ഇന്ന്

Thursday 05 March 2026 12:58 AM IST

രാമപുരം : മാർ ആഗസ്തീനോസ് കോളേജിൽ ഇന്ന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നേതൃത്വത്തിൽ ക്യാമ്പസ് പ്ലേസ്‌മെന്റ് ഡ്രൈവ് നടക്കും. കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, രാമപുരം സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് മാനേജർ ഗ്രീഷ്മ എസ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്,പ്ലേസ്‌മെന്റ് ഓഫീസർ ഷാൻ അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകും. വിവിധ വിഷയങ്ങളിലെ അവസാന വർഷ വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, വ്യക്തിഗത അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.