കാപ്പ നിയമലംഘനം: പ്രതി പിടിയിൽ
തൊടുപുഴ: കാപ്പ നിയമലംഘനം നടത്തിയ കേസിൽ പ്രതി പിടിയിൽ. തൊടുപുഴ തെക്കുംഭാഗം സ്വദേശി കണിയാംമൂഴിയിൽ വിനയരാജാണ് (26) പിടിയിലായത്. പെരുമ്പാവൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കാപ്പ നിലനിൽക്കേ ഇയാൾ കഴിഞ്ഞ പുതുവർഷത്തിൽ ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയിരുന്നു.കഴിഞ്ഞമാസം 20ന് മുട്ടം മലങ്കരയിൽ നിന്നും ഒരുകിലോ കഞ്ചാവുമായി ഇയാളുടെ സ്കൂട്ടർ മുട്ടം പൊലീസ് പിടിച്ചെടുത്തെങ്കിലും ഓടി രക്ഷപ്പെട്ടിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ 19ഓളം കേസുള്ളതായി തൊടുപുഴ പൊലീസ് അറിയിച്ചു.തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. തൊടുപുഴ ഡിവൈ.എസ്.പി. പി.എം ബൈജുവിന്റെ നേതൃത്വത്തിൽ തൊടുപുഴ സബ് ഡിവിഷൻ സ്‌ക്വാഡ് എസ്.ഐ ഷംസുദ്ദീൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാജഹാൻ, ഹരീഷ് ബാബു, സിവിൽ പൊലീസ് ഓഫീസർ മഹേഷ് പി രാജ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.