ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

Thursday 05 March 2026 2:05 AM IST

ഗു​രു​വാ​യൂ​ർ​ ​ഉ​ത്സ​വത്തിന്റെ ​ ​ആ​റാം​ ​ദി​ന​മാ​യ​ ​ഇ​ന്ന് ​മു​ത​ൽ​ ​ഗു​രു​വാ​യൂ​ര​പ്പ​ൻ​ ​സ്വ​ർ​ണ്ണ​ക്കോ​ല​ത്തി​ലെ​ഴു​ന്ന​ള്ളും.​ ​ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള​ ​കാ​ഴ്ച​ശീ​വേ​ലി​യു​ടെ​ ​നാ​ലാ​മ​ത്തെ​ ​പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ് ​സ്വ​ർ​ണ​ക്കോ​ലം​ ​എ​ഴു​ന്ന​ള്ളി​ക്കു​ക.​ ​കൊ​മ്പ​ൻ​ ​ഇ​ന്ദ്ര​സെ​ൻ​ ​സ്വ​ർ​ണ്ണ​ക്കോ​ല​മേ​റ്റും.​ ​എ​ഴു​ന്ന​ള്ളി​പ്പി​ന് ​മേ​ളം​ ​അ​ക​മ്പ​ടി​യാ​കും.​ ​ഉ​ത്സ​വ​ത്തി​ന്റെ​ ​അ​വ​സാ​ന​ ​അ​ഞ്ച് ​ദി​ന​ങ്ങ​ളി​ലും,​ ​അ​ഷ്ട​മി​രോ​ഹി​ണി,​ ​ഏ​കാ​ദ​ശി​ ​എ​ന്നീ​ ​വി​ശേ​ഷ​ ​ദി​വ​സ​ങ്ങ​ളി​ലും​ ​മാ​ത്ര​മാ​ണ് ​സ്വ​ർ​ണ്ണ​ക്കോ​ലം​ ​എ​ഴു​ന്ന​ള്ളി​ക്കു​ക.

പ​ത്ത് ​കി​ലോ​ഗ്രാം​ ​സ്വ​ർ​ണ്ണം​ ​ഉ​പ​യോ​ഗി​ച്ച് ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ ​കോ​ല​ത്തി​ന് ​ന​ടു​വി​ലാ​യി​ ​മു​ര​ളി​ ​ഊ​തി​ ​നി​ൽ​ക്കു​ന്ന​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും,​ ​ചു​റ്റു​ഭാ​ഗ​ത്താ​യി​ ​വീ​ര​ശൃം​ഖ​ല​യും,​ ​തു​റ​ന്ന​ ​ഭാ​ഗ​ത്ത് ​മ​ര​ത​ക​പ്പ​ച്ച​യും,​ 191​ ​സ്വ​ർ​ണ്ണ​പ്പൂ​ക്ക​ളും​ ​പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.

സ്വ​ർ​ണ​ത്ത​കി​ടി​ലു​ള്ള​ ​ദ​ശാ​വ​താ​ര​ങ്ങ​ളും​ ​അ​ന​ന്ത​ശ​യ​ന​വും​ ​സൂ​ര്യ​ച​ന്ദ്ര​ ​പ്ര​ഭ​ക​ളും​ ​വ്യാ​ളീ​മു​ഖ​വും​ ​കോ​ല​ത്തി​ൽ​ ​പ​തി​ച്ചി​ട്ടു​ണ്ട്.​ ​വി​ല​യേ​റി​യ​ ​മ​ര​ത​ക​ക്ക​ല്ലും​ ​അ​ഞ്ച് ​ത​ട്ടു​ള്ള​ ​സ്വ​ർ​ണ​ ​അ​ലു​ക്കു​ക​ളു​മു​ള്ള​ ​കു​ട​യു​മാ​ണ് ​മു​ക​ളി​ൽ.​ ​നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് ​മു​ൻ​പ് ​ആ​റാം​ ​ദി​വ​സ​ത്തെ​ ​ഉ​ത്സ​വ​ത്തി​ന്റെ​ ​ചെ​ല​വ് ​പൂ​ന്ന​ത്തൂ​ർ​ ​കോ​വി​ല​ക​മാ​യി​രു​ന്നു​ ​വ​ഹി​ച്ചി​രു​ന്ന​ത്.​ ​അ​ന്ന് ​ന​ട​ക്കു​ന്ന​ ​കാ​ഴ്ച​ ​ശീ​വേ​ലി​ക്ക് ​കോ​വി​ല​ക​ത്തെ​ ​വ​ലി​യ​ ​ത​മ്പു​രാ​ൻ​ ​നേ​രി​ട്ട് ​എ​ഴു​ന്ന​ള്ളു​ക​യും​ ​കാ​ഴ്ച​ശീ​വേ​ലി​ ​വ​ട​ക്കേ​ ​ന​ട​യി​ലെ​ത്തു​മ്പോ​ൾ​ ​മേ​ള​ത്തി​ൽ​ ​പ്രാ​ഗ​ത്ഭ്യം​ ​തെ​ളി​യി​ക്കു​ന്ന​വ​ർ​ക്ക് ​പാ​രി​തോ​ഷി​കം​ ​ന​ൽ​കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​തി​ന്റെ​ ​സ്മ​ര​ണ​ ​പു​തു​ക്കി​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് ​വ​ക​കൊ​ട്ട​ൽ​ ​ച​ട​ങ്ങും​ ​ഉ​ണ്ടാ​കും.