റഷ്യൻ കപ്പൽ മുങ്ങി  പിന്നിൽ യുക്രെയിനെന്ന് ആരോപണം

Thursday 05 March 2026 7:11 AM IST

മോസ്കോ: റഷ്യൻ രജിസ്ട്രേഷനുള്ള 'ആർട്ടിക് മെറ്റഗാസ് ' എന്ന എൽ.എൻ.ജി (ദ്രവീകൃത പ്രകൃതി വാതകം) കപ്പൽ മെഡിറ്ററേനിയൻ കടലിൽ മുങ്ങി. മാൾട്ടയ്ക്ക് സമീപത്ത് കൂടി സഞ്ചരിക്കവെ, ലിബിയൻ തീരത്തിന് വടക്ക് 130 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലിൽ സ്ഫോടനമുണ്ടാവുകയായിരുന്നു. കപ്പലിലെ 30 ജീവനക്കാരെ (എല്ലാവരും റഷ്യൻ പൗരൻമാർ) രക്ഷപെടുത്തി. കപ്പൽ പൂർണമായും മുങ്ങി. യുക്രെയിന്റെ ഡ്രോണാക്രമണമാണ് സ്ഫോടനത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. റഷ്യയിലെ മർമൻസ്കിൽ നിന്ന് 62,000 ടൺ എൽ.എൻ.ജിയുമായി ഈജിപ്റ്റിലേക്ക് പോവുകയായിരുന്നു കപ്പൽ. യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ എന്നിവരുടെ ഉപരോധപ്പട്ടികയിൽ ഉൾപ്പെട്ട കപ്പലാണ് ആർട്ടിക് മെറ്റഗാസ്.