പാകിസ്ഥാനിൽ ഭൂകമ്പം; റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലമാണ് ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന അതിർത്തിയിൽ പാകിസ്ഥാൻ സ്ഥിതി ചെയ്യുന്നതിനാൽ ലോകത്തിലെ ഏറ്റവും കൂടുതൽ ഭൂകമ്പസാദ്ധ്യതയുള്ള രാജ്യങ്ങലിലൊന്നായാണ് പാകിസ്ഥാനെ കണക്കാക്കുന്നത്. ബലുചിസ്ഥാൻ, ഖെെബർ, പഖ്തൂൺഖ്വ, ഗിൽജിത് - ബാൾട്ടിസ്ഥാൻ മേഖലകളും ഭൂകമ്പങ്ങൾക്ക് അതീവ സാദ്ധ്യതയുള്ളവയാണ്.
EQ of M: 4.3, On: 04/03/2026 22:52:15 IST, Lat: 28.85 N, Long: 67.15 E, Depth: 10 Km, Location: Pakistan. For more information Download the BhooKamp App https://t.co/5gCOtjdtw0 @DrJitendraSingh @OfficeOfDrJS @Ravi_MoES @Dr_Mishra1966 @ndmaindia pic.twitter.com/stt1bFnw0a
— National Center for Seismology (@NCS_Earthquake) March 4, 2026