അബ്ദുൽ ജബ്ബാർ
Thursday 05 March 2026 4:44 PM IST
കണ്ണാടിപ്പറമ്പ്: പാപ്പിനിശ്ശേരി കാട്ടിലെ പള്ളി ജി.എം.എൽ.പി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ദേശസേവ യു.പി. സ്‌കൂളിന് സമീപത്തെ പുളിക്കൽ അബ്ദുൽ ജബ്ബാർ (56) നിര്യാതനായി. അദ്ധ്യാപന രംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. കാട്ടാമ്പള്ളി ജി.എം.യു.പി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ, ദാറുൽ ഹസനാത്ത് എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: താഹിറ. മക്കൾ: ഉമറുൽ ഫാറൂഖ്, സൽമാനുൽ ഫാരിസി (ഇരുവരും അബുദാബി), ഫാത്തിമ (ഒമാൻ). മരുമക്കൾ: മുഹമ്മദ് (ഒമാൻ), ഹിബ.