സ്റ്റേജ് ഉദ്ഘാടനവും വാർഷികവും

Friday 06 March 2026 1:16 AM IST

ബാലരാമപുരം: വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി തലയൽ കെ.വി.എൽ.പി.എസിൽ പഞ്ചായത്ത് നിർമ്മിച്ച് നൽകിയ സ്റ്റേജിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും ഇന്ന് രാവിലെ 10ന് ബാലരാമപുരം പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷീലനിർവഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ.നവാസ് അദ്ധ്യക്ഷത വഹിക്കും. വാർഡ് മെമ്പർമാർ ആശംസാ പ്രസംഗം നടത്തും.