എ.ടി.ആർ.എ വാർഷികം

Friday 06 March 2026 1:23 AM IST

ആറ്റിങ്ങൽ: ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ ഇരുപത്തിമൂന്നാം വാർഷികാഘോഷം ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.രാമദാസൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജി.എസ്.ബിനു, പി.എസ്.കിരൺ എൻജിനീയർ എൻ.രവീന്ദ്രൻനായർ അഡ്വ.ജി. വിജയ മോഹനൻ നായർ,ടി.വി.രാമകൃഷ്ണൻ,അഡ്വ.ജി.സുരേന്ദ്രൻ,വി.മോഹനൻ നായർ,ജി.ജയദേവൻ,സി.മദനൻപിള്ള,ട്രഷറർ മുഹമ്മദ് നിസാർ എന്നിവർ സംസാരിച്ചു. ഡോ.ജി.പി.സതീദേവി സ്വാഗതവും ജ്യോതി സന്തോഷ് നന്ദിയും പറഞ്ഞു.