എബി എബ്രാഹം
Thursday 05 March 2026 9:46 PM IST
കോതമംഗലം: ഡി.സി.സി സെക്രട്ടറിയും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവുമായ വാരപ്പെട്ടി അമ്പഴച്ചാലിൽ എബി എബ്രാഹം (50) നിര്യാതനായി. സംസ്കാരം പിന്നീട്. കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ്, ടെലികോം അഡ്വൈസറി ബോർഡ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു (കോതമംഗലം താലൂക്ക് കാർഷിക ഗ്രാമവികസന ബാങ്ക്). മകൾ: അലോന.