ബോബി കൊല്ലിയുടെ ചിത്രത്തിൽ ഹൃത്വിക് റോഷൻ

Friday 06 March 2026 6:47 AM IST

വാൾട്ടർ വീരയ്യ, ഡാകു മഹാരാജ് ഉൾപ്പെടെ നിരവധി ബ്ളോക് ബസ്റ്റർ തെലുങ്ക്ചിത്രങ്ങളുടെ സംവിധായകനായ ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൃത്വിക് റോഷൻ നായകൻ. ഒരു മാസ് ചിത്രം ആണ് ഹൃത്വിക് റോഷനുവേണ്ടി ഒരുക്കുന്നത്. തെലുങ്കിലെ പ്രമുഖ ബാനറായ മൈത്രി മൂവി മേക്കേഴ്സോ ഹൊംബാലെ ഫിലിംസോ ആയിരിക്കും നിർമ്മാണം. ഇതാദ്യമായാണ് ഹൃത്വിക് റോഷൻ ദക്ഷിണേന്ത്യൻ ഭാഷാ സിനിമയിൽ അഭിനയിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. മുൻപ് ഹൊംബാലെ ഫിലിംസുമായി ഹൃത്വിക് റോഷൻ ചർച്ചനടത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു. വാർ 2ന്റെ പരാജയത്തിൽ ഹൃത്വിക് നിരാശനാണ്. തന്റെ ബ്ളോക് ബസ്റ്ററായ ക്രിഷിന്റെ നാലാം ഭാഗത്തിന്റെ നിർമ്മാണത്തിൽ നിന്ന് യഷ്‌രാജ് ഫിലിംസ് പിന്മാറുകയും ചെയ്തു. ഈ സാഹചര്യത്തിൽ ബോളിവുഡിൽ ചിത്രം ചെയ്യാൻ ഹൃത്വിക് റോഷന് താത്‌പ‌ര്യമില്ലത്രേ. അതേസമയംകൊന വെങ്കട് ആണ് ബോബി കൊല്ലി ചിത്രത്തിന് കഥ ഒരുക്കുന്നത്.

മാസ് ആക്‌ഷനും മനോഹരമായ കാഴ്ചകളും ഒരുക്കുന്നതിൽ മുന്നിട്ടുനിൽക്കുന്ന ബോബി കൊല്ലിയും ഹൃത്വിക് റോഷനും കൈകോർക്കുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്.