ജിമ്മിൽ ഗ്ലാമർ ക്യൂനായി സംയുക്ത
പുത്തൻ വർക്കൗട്ട് ചിത്രങ്ങളുമായി മലയാളത്തിന്റെ സ്വന്തം സംയുക്ത. കഠിനമായ വർക്കൗട്ട് സെഷന്റെ ദൃശ്യങ്ങൾ സംയുക്ത ആരാധകർക്കായി പങ്കു വച്ചു. നീല നിറം ടു പീസ് ജിം വെയറിൽ അതീവ ഗ്ലാമറസായ ലുക്കിൽ ആണ് സംയുക്ത ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ജിമ്മിലെ കഠിനമായ വ്യായാമ മുറകൾക്കുശേഷം തളർന്നു കിടക്കുന്ന ചിത്രങ്ങളും ഇതിനൊപ്പമുണ്ട്. 'ഫീൽ ദ ബേൺ ബേബി' എന്ന അടിക്കുറിപ്പോടെയാണ് താരം ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. സംയുക്തയുടെ മേക്കോവറിനെ പുകഴ്ത്തി നിരവധി പേരാണ് കമന്റുകളുമായി എത്തുന്നത്. 'കാണാൻ ഒരു ബാർബി ഡോളിനെപ്പോലെയുണ്ട്' എന്നാണ് ആരാധകരിലൊരാൾ കുറിച്ചത്. തെലുങ്കിലും തമിഴിലും നിരവധി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് സംയുക്തയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. നിഖിൽ സിദ്ധാർത്ഥ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ' ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.മലയാളത്തിൽ പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല.