ജാതിക്കുമ്മി കവിതാ പുരസ്കാരം
Friday 06 March 2026 12:00 AM IST
കൊടുങ്ങല്ലൂർ : 2026 ജാതിക്കുമ്മി കവിതാ പുരസ്‌കാരത്തിന് 28 വയസ് വരെ പ്രായമുള്ള സ്‌കൂൾ - കോളേജ് ഗവേഷക വിദ്യാർത്ഥികളിൽ നിന്നും കവിത ക്ഷണിക്കുന്നു. പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ ഒരു കവിതയുടെ ഡി.ടി.പി /കൈയെഴുത്ത് പ്രതി/ ഫോട്ടോ കോപ്പി ഏതെങ്കിലും നാല് കോപ്പികൾ മൊബൈൽ നമ്പർ പോസ്റ്റൽ അഡ്രസ് സഹിതം മേയ് പത്തിനകം ലഭിക്കണം. വിലാസം യു.ടി.പ്രേംനാഥ്, സെക്രട്ടറി, പണ്ഡിറ്റ് കറുപ്പൻ വായനശാല, ആനാപ്പുഴ പി.ഒ, കൊടുങ്ങല്ലൂർ- 680667, ഫോൺ : 9847517273. 10,001 രൂപയും ശിലാഫലകവും ഫല വൃക്ഷത്തൈയും അടങ്ങുന്നതാണ് പുരസ്‌കാരം. കല്യാണദായിനി സഭയും ആനാപുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയും ചേർന്നാണ് പുരസ്‌കാരം നൽകുക. മേയ് 24ന് ആനാപ്പുഴയിലെ ചടങ്ങിൽ സമർപ്പിക്കും.