ആയുർവേദ ആശുപത്രിയിൽനിന്ന് അരിഷ്ടവും വില്ലേജ് ഓഫീസിൽനിന്ന് ഹാർഡ് ഡിസ്‌കും കവർന്നു
Friday 06 March 2026 12:57 AM IST
കട്ടപ്പന : ഇരട്ടയാർ വില്ലേജ് ഓഫീസ്, ആയുർവേദ ആശുപത്രി എന്നിവിടങ്ങളിൽ മോഷണം. ബുധനാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.. വില്ലേജ് ഓഫീസിൽനിന്ന് കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്‌കും ആയുർവേദ ആശുപത്രിയിൽനിന്ന് 25 കുപ്പിയിലേറെ അരിഷ്ടവും അപഹരിച്ചു. രാവിലെ വില്ലേജ് ഓഫീസും ആശുപത്രിയും തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. ഇരുവരുടെയും പരാതിയിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ, ഡോഗ് സ്‌കോഡ് അടക്കമുള്ളവർ സ്ഥലത്തെത്തി പരിശോധന നടത്തി.