ഈഴവ സമുദായത്തിന് മുപ്പത് സീറ്റുകൾ വീതം നൽകണം
Friday 06 March 2026 12:58 AM IST
ആലപ്പുഴ: ഈഴവ സമുദായത്തിന് അസംബ്ലി തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ കുറഞ്ഞത് മുപ്പത് സീറ്റ് വീതമെങ്കിലും നൽകണമെന്ന് ഈഴവ മുന്നേറ്റ സമിതി സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയത്തിൽ നിന്ന് ഈഴവ സമുദായത്തെ വംശഹത്യ ചെയ്യാൻ നോക്കിയാൽ ഈഴവർ ഒറ്റക്കെട്ടായി ചെറുക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. ആറാട്ടുവഴി എസ്.ആർ.ബിൽഡിംഗ്ൽ നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഈഴവ മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അദ്ധ്യക്ഷനായി. ഷാജി,സുധീഷ്കൂമാർ, സന്തോഷ്, രാജു മാടൻനട, രാജു, ഷിബു, ശെൽവൻ, സാബു, സുദർശനൻ, സുധാകരൻ, അജിത്കുമാർ, രാജൻ, ഷാജി കുമാർ, സുധി, ഷമ്മി, രവികുമാർ, ദുർഗ്ഗാ ദാസ്, ശ്രീജിത്ത്, അജിത്കുമാർ, സന്ധ്യ, ദീപ പുത്തൂർ, രവി, നടരാജൻ, ശ്യാംകുമാർ, കാർത്തികേയൻ, അനിൽകുമാർ തുടങ്ങിവർ സംസാരിച്ചു.