കുവൈറ്റിൽ മരണം, മൃതദേഹം എത്തി​ക്കുന്നതി​ൽ പ്രതി​സന്ധി​

Friday 06 March 2026 12:00 AM IST

കൊല്ലം: ഹൃദയാഘാതത്തെ തുടർന്ന് കുവൈറ്റിൽ മരിച്ച പിറവന്തൂർ സ്വദേശിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിൽ പ്രതിസന്ധി. പിറവന്തൂർ കടയ്ക്കാമൺ അൽ ഹയാത്തിൽ പരേതനായ മൈതീൻ പിള്ള റാവുത്തരുടെ മകൻ ഈഗിൾ ബാബുവാണ് (അലി ഖാൻ-73) കുവൈറ്റിൽ ബുധനാഴ്ച രാത്രി 12 മണിയോടെ മരി​ച്ചത്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം വിമാനസർവ്വീസുകൾ റദ്ദാക്കിയതാണ് പ്രതി​സന്ധി​ ഉണ്ടാക്കി​യത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഫർവാനിയയിലെ സബാനിയ ആശുപത്രി മോർച്ചറിയലാണ്. ഒന്നരമാസം മുൻപാണ് അലി ഖാനും ഭാര്യ ബിൽക്കിസും സന്ദർശക വിസയിൽ കുവൈറ്റിൽ ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന മകളുടെ അടുത്തേക്ക് പോയത്. മക്കൾ: ഫൗസിയ, ഫാസിൽ ഖാൻ, ഫൈസൽ ഖാൻ