ഫോസ്റ്റർ കെയർ അപേക്ഷ ക്ഷണിച്ചു
Friday 06 March 2026 12:11 AM IST
ആലപ്പുഴ: വിവിധ കാരണങ്ങളാൽ രക്ഷിതാക്കൾക്കൊപ്പം താമസിക്കാൻ സാധിക്കാത്ത കുട്ടികളെ മറ്റൊരു കുടുംബത്തിൽ പോറ്റി വളർത്തുന്ന വെക്കേഷൻ ഫോസ്റ്റർ കെയർ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ബാല സംരക്ഷണ സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികളെ രണ്ടു മാസത്തെ അവധിക്കാലത്ത് വീടുകളിലെ സാഹചര്യം പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്കും രക്ഷിതാക്കൾക്കും പുതിയ ഒരു അനുഭവം നൽകുന്നതിനുമാണ് പദ്ധതി.വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യുണിറ്റ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി എന്നീ ഏജൻസികൾ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. 31വരെ അപേക്ഷിക്കാം. ഫോൺ : 0477-2241644