കാർഷികമേഖലയ്ക്ക് മുൻ‌ഗണന

Friday 06 March 2026 12:23 AM IST

ഹരിപ്പാട്:പള്ളിപ്പാട് ഗ്രാമ പഞ്ചായത്ത്‌ 2026-27 വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ്‌ മിനി കൃഷ്ണ കുമാർ അവതരിപ്പിച്ചു. 36,05,96,374 രൂപ വരവും,പദ്ധതി അടൻങ്കൽ ഉൾപ്പെടെ 28,43,96,230 ചെലവും, 7,62,00,144 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബാഡ്ജ്റ്റാണ് അവതരിപ്പിച്ചത്. കാർഷിക, ശുചിത്വ, ആരോഗ്യ, വിദ്യാഭ്യാസ മേഖല, കുടിവെള്ള വിതരണം തുടങ്ങിയവയ്ക്ക് മുൻ‌തൂക്കം കൊടുത്തുകൊണ്ടാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. കളിസ്ഥലം, മാർക്കറ്റ്, ശ്മശാനം, വിദ്യാർത്ഥികൾക്ക് ലാപ്ടോപ്, വനിതാകൾക്ക് സ്വയം തൊഴിൽ തുടങ്ങിയവയക്കും മുൻ‌ഗണന നൽകിട്ടുണ്ട്. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കീച്ചേരിൽ ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.