പുസ്തക പ്രകാശനം
Friday 06 March 2026 12:24 AM IST
മാവേലിക്കര: കേരളപാണിനി അക്ഷരശ്ലോകസമിതിയുടെ ആഭിമുഖ്യത്തിൽ ശാരദാമന്ദിരത്തിൽ സാഹിത്യ സമ്മേളനവും പുസ്തക പ്രകാശനവും നടന്നു. പ്രസിഡന്റ് വി.ജെ.രാജ്മോഹൻ അദ്ധ്യക്ഷനായി. പി.എ.ചന്ദ്രമോഹനദാസിന്റെ നാലാമത് കഥാസമാഹാരം നോവലിസ്റ്റ് സരോജിനി ഉണ്ണിത്താൻ പ്രകാശനം ചെയ്തു. ജോർജ് തഴക്കര സ്വീകരിച്ചു. സെക്രട്ടറി ജെ.ഉണ്ണിക്കൃഷ്ണക്കുറുപ്പ്, ട്രഷറർ കെ.ജനാർദ്ദനക്കുറുപ്പ്, രക്ഷാധികാരി കെ.രാമവർമ്മരാജ, പി.എൻ.ചന്ദ്രമോഹനദാസ് എന്നിവർ സംസാരിച്ചു. ബി.വിജയൻനായർ നടുവട്ടം, സുഭദ്രകുട്ടിയമ്മ ചെന്നിത്തല, ഉഷ അനാമിക, പി.എസ്.സാഹിദ്, കരുവാറ്റ പങ്കജാക്ഷൻ, കെ.ഭാസ്കരൻനായർ, പി.വിജയകുമാരിയമ്മ ചെട്ടികുളങ്ങര, സുരേഷ് മണ്ണാറശാല, മാങ്കുളം നമ്പൂതിരി, ജയദേവൻ മാവേലിക്കര, അനീഷ് ആചാരി തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു.