എസ്.എസ്.എൽ.സി പരീക്ഷാദിവസം വിദ്യാർത്ഥിനി ജീവനൊടുക്കി
Friday 06 March 2026 12:40 AM IST
ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ച ദിവസം പത്താം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. മാരാരക്കുളം തെക്ക് പഞ്ചായത്ത് 14-ാം വാർഡിൽ കൊച്ചീക്കാരൻ വീട്ടിൽ അജോയുടെ മകൾ എസ്തേർ അജോയാണ് (സേറ-15) മരിച്ചത്. ഇന്നലെ രാവിലെ കിടപ്പു മുറിയിലെ ജനലിൽ തോർത്ത് ചുറ്റി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെട്ടികാട് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ 5.30നും 7.30നുമിടയിലാണ് മരണം നടന്നതെന്നാണ് കരുതുന്നത്. സംസ്കാരം നടത്തി. അമ്മ: പ്രീമ. സഹോദരങ്ങൾ: ഐറിൻ, എബ്രഹാം.