വൈറ്റില കൊലപാതകം: പ്രതിയെ കസ്റ്റഡിയിൽ വാങ്ങി

Friday 06 March 2026 1:43 AM IST

കൊച്ചി: വൈറ്റില ഫ്ലൈ ഓവറിന് സമീപം റെയിൽവേ ട്രാക്കിൽ യുവതിയെ കൊന്ന് തള്ളിയ കേസിൽ പ്രതി പൊന്നുരുന്നി സ്വദേശി കെ.വി.ഷാജിയെ (63) മരട് പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി രണ്ട് ദിവസത്തേക്കാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കഴിഞ്ഞ 25ന് പുലർച്ചെയാണ് കോട്ടയം സ്വദേശിനി സുധ ബേബിയെ ട്രാക്കിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയെ സംഭവദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.