അസാമിൽ 3 കോൺ. എം.എൽ.എമാർ ബി.ജെ.പിയിൽ
Friday 06 March 2026 12:55 AM IST
ന്യൂഡൽഹി: അസാമിൽ അച്ചടക്ക നടപടിക്ക് വിധേയരായ മൂന്ന് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നു. കമലാഖ്യ ദേ പുർകായസ്ത, ബസന്ത ദാസ്, ശശികാന്ത ദാസ് എന്നിരാണ് പാർട്ടി വിട്ടത്. ശശികാന്തയെ 2021ലും മറ്റു രണ്ടുപേരെ 2024ലും കോൺഗ്രസ് സസ്‌പെൻഡ് ചെയ്‌തിരുന്നു. ഗുവാഹത്തിയിലെ ബി.ജെ.പി ആസ്ഥാനത്ത് അദ്ധ്യക്ഷൻ ദിലീപ് സൈകിയ മൂവരെയും സ്വാഗതം ചെയ്‌തു. കമലാഖ്യ മൂന്നുതവണ എം.എൽ.എയും കോൺഗ്രസ് മുൻ വർക്കിംഗ് പ്രസിഡന്റുമായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന ഭൂപൻ കുമാർ ബോറ കഴിഞ്ഞ മാസം ബി.ജെ.പിയിലും കോൺഗ്രസ് എം.എൽ.എമാരായ അബ്ദുർ റാഷിദ് മണ്ഡൽ, ഷെർമാൻ അലി അഹമ്മദ് എന്നിവർ റൈജോർ ദൾ പാർട്ടിയിലും ചേർന്നിരുന്നു.