ഏകദിന ശില്പശാല
Saturday 07 March 2026 6:05 AM IST
തിരുവനന്തപുരം: കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾക്കെതിരെ 'എ പ്രോമിസ് ടു പ്രൊട്ടക്ട്' ക്യാമ്പയിനുമായി ജില്ലാ കുടുംബശ്രീ മിഷൻ.ക്യാമ്പയിന്റെ ഭാഗമായി ഡയറ്റ് അദ്ധ്യാപകർക്ക് ഏകദിന ശില്പശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ആർ.ഷൈജു ശില്പശാല ഉദ്ഘാടനം ചെയ്തു.ജി.രമേഷ്,ഗീതാനായർ,ഡോ. ബി. ശ്രീജിത്ത്,ജില്ലാ കുടുംബശ്രീ മിഷൻ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ശാലി.ആർ.കൃഷ്ണ,സ്വാതി എസ്. തുടങ്ങിയവർ പങ്കെടുത്തു.