അങ്കണവാടിക്ക് സ്ഥലം നൽകി
Saturday 07 March 2026 1:13 AM IST
കിളിമാനൂർ:നഗരൂർ ലയൺസ് ക്ലബ് അംഗം നഗരൂർ ആൽത്തറമൂട് ഇലങ്കത്ത് വീട്ടിൽ രാധാകൃഷ്ണൻനായർ നഗരൂർ പഞ്ചായത്തിലെ കോട്ടപ്പുറം അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നൽകി.പഞ്ചായത്ത് അങ്കണനത്തിൽ വച്ച് നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് ജയചന്ദ്രൻ സെക്രട്ടറി അനു അലക്സ് വാർഡ് മെമ്പർ വിജിത വി.ടി.എന്നിവർ ചേർന്ന് ഭൂ രേഖകൾ ഏറ്റുവാങ്ങി.നഗരൂർ ലയൺസ് ക്ലബ് പ്രസിഡന്റ് അശോക്, സെക്രട്ടറി മുരളീധരൻ നായർ ട്രീഷറർ വി. പ്രഭ,പ്രവീൺ.പി,സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.