കലാ സാംസ്കാരിക പഠന കേന്ദ്രം
Saturday 07 March 2026 6:14 AM IST
തിരുവനന്തപുരം: ശ്രീനാരായണഗുരു മ്യൂസിയം ആൻഡ് കലാസാംസ്കാരിക പഠന കേന്ദ്രത്തിന്റെ പ്രഥമ യോഗം മണ്ണന്തല മുക്കോല ശ്രീസദ്ഗുരു ചാരിറ്റബിൾ ട്രസ്റ്റിന്റെ ഓഫീസ് അങ്കണത്തിൽ നടന്നു.ഷൈലജ.എസ്.എല്ലിന്റെ അദ്ധ്യക്ഷതയിൽ എം.എൽ.ഉഷാരാജ്,ലളിതകുമാരി അമ്മ.എസ്,അനിത.എസ്.കുമാർ,ഷൈനി ബാബു,ജയ,ദീപ സജീവ് തുടങ്ങിയവർ പങ്കെടുത്തു.ഭാരവാഹികളായി ഷൈലജ.എസ്.എൽ (പ്രസിഡന്റ്),എം.എൽ.ഉഷാരാജ് (ജനറൽ സെക്രട്ടറി),ലളിതകുമാരി അമ്മ.എസ് (വൈസ് പ്രസിഡന്റ്),ഷൈനി ബാബു (ട്രഷറർ),അനിത.എസ് കുമാർ,ജയ (സെക്രട്ടറിമാർ),ദീപ സജീവ് (പി.ആർ.ഒ) എന്നിവരെ തിരഞ്ഞെടുത്തു.എം.എൽ.ഉഷാരാജ് നന്ദി പറഞ്ഞു.