ഓർഡിനറി മാനായി യോഗി ബാബു
Saturday 07 March 2026 6:00 AM IST
യോഗി ബാബു നായകനായി നടൻ രവി മോഹൻ ആദ്യമായി സംവിധാനം ചെയ്യുന്ന ആൻ ഓർഡിനറി മാൻ ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ചു. രവിമോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. നായിക ആരെന്ന് അറിവായിട്ടില്ല. രവി മോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ ബ്രോകോഡ് എന്ന ചിത്രവും രവിമോഹൻ പ്രഖ്യാപിച്ചിരുന്നു. ബ്രോകോഡ് ആണ് ആദ്യ നിർമ്മാണ സംരംഭം. രവിമോഹൻ, എസ്.ജെ. സൂര്യ, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ബ്രോ കോഡ് കാർത്തിയോഗി സംവിധാനം ചെയ്യുന്നു. സംവിധായകൻ പെരരസ്, ഉപേന്ദ്ര, ഗൗരിപ്രിയ, ശാരദ ശ്രീനാഥ്, മാളവിക മനോജ്, ഐശ്വര്യ രാജ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു.
ജീനി ആണ് റിലീസിന് ഒരുങ്ങുന്ന രവിമോഹൻ ചിത്രം. കല്യാണി പ്രിയദർശൻ, കൃതി ഷെട്ടി, വാമിഖ ഗബ്ബി എന്നിവരാണ് നായികമാർ. അർജുനൻ ജൂനിയർ സംവിധാനം ചെയ്യുന്ന ജീനി റിലീസിന് ഒരുങ്ങുന്നു.എ.ആർ. റഹ്മാനാണ് സംഗീതം.