മുഖം മിനുക്കി അടിമുടി മാറ്റം,അമൃത് ഭാരതിൽ തിളങ്ങി റെയിൽവേ...

Saturday 07 March 2026 12:15 AM IST

രാജ്യത്തുടനീളമുള്ള 1,300ലധികം റെയിൽവേ സ്റ്റേഷനുകൾ ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ബൃഹദ് പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി. 2022ൽ ആരംഭിച്ച ഈ പദ്ധതി, സ്റ്റേഷൻ കെട്ടിടങ്ങളുടെ നവീകരണം, റൂഫ് പ്ലാസകൾ, വൈഫൈ, ലിഫ്റ്റ്/എസ്‌കലേറ്റർ, മെച്ചപ്പെട്ട കാത്തിരിപ്പ് കേന്ദ്രങ്ങൾ,ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നു.