സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം

Friday 06 March 2026 8:40 PM IST

കാസർകോട്: കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് 28- സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് ടൗൺ ബാങ്ക് ഹാളിൽ നടന്ന സംസ്ഥാന കൗൺസിൽ മീറ്റ് ഉദ്ഘാടനം ബി.എം.എസ് ദക്ഷിണ ക്ഷേത്രീയ സംഘടന സെക്രട്ടറി എം.പി.രാജീവ് നിർവഹിച്ചു.

ചടങ്ങിൽ കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് സംസ്ഥാന പ്രസിഡന്റ് ബി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.ജയഭാനു ,സംസ്ഥാന സെക്രട്ടറി എ.പ്രകാശ് ,നേതാക്കളായ ജി.ഗോപകുമാർ ,കെ.കൃഷ്ണൻ ,സി.സുരേഷ് കുമാർ ,കെ.എൻ .വിനോദ്, എം.ഈശ്വര റാവു ,കാസർകോട് ജില്ലാ പ്രസിഡന്റ് ബി.നാഗരാജ ഭട്ട് എന്നിവർ പ്രസംഗിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മുത്തുകൃഷ്ണൻ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം പി.ദിലീപ് കുമാർ നന്ദിയും പറഞ്ഞു.