ജലനീതി സൂചനാസമരം
Saturday 07 March 2026 12:00 AM IST
ചാലക്കുടി: ഡാം മാനേജ്‌മെന്റിൽ ഇറിഗേഷൻ വകുപ്പിനും അധികാരം നൽകി വൈദ്യുതി വിതരണ ചട്ട വ്യവസ്ഥകൾ പരിഷ്‌കരിക്കണമെന്ന് നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പ്രസിഡന്റ് വാക്‌സറിൻ പെരേപ്പാടൻ ആവശ്യപ്പെട്ടു. കണ്ണുകെട്ടിച്ചിറ - വഴിക്കിലിച്ചിറ ഇരുപ്പൂ പാടശേഖരസമിതിയുടെ നേതൃത്വത്തിൽ വിവിധ പാടശേഖര സമിതി കർഷകർ, ചാലക്കുടി വൈദ്യുതി ഭവന് മുന്നിൽ നടത്തിയ ജലനീതി സൂചനാ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചാലക്കുടി വൈദ്യുതി ഭവനിലെ ചീഫ് എക്‌സിക്യൂട്ടീവ് എൻജിനീയർ, ചാലക്കുടി മേജർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എന്നിവർക്ക് ഇതു സംബന്ധിച്ച് കർഷകർ നിവേദനം നൽകി. പാടശേഖരസമിതി സെക്രട്ടറി ടോം കിരൺ അദ്ധ്യക്ഷനായി.