കളക്ടറേറ്റിൽ സെമിനാർ
Saturday 07 March 2026 12:01 AM IST
തൃശൂർ: പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമം, പൗരാവകാശ സംരക്ഷണ നിയമം എന്നീ വിഷയങ്ങളിൽ പട്ടികജാതി വികസന വകുപ്പ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. കളക്ടറേറ്റ് കോൺഫറൻസ് അനക്‌സ് ഹാളിൽ നടന്ന സെമിനാർ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. വിനീത തമ്പി സെമിനാറിന് നേതൃത്വം നൽകി. ഹൈദരാബാദ് നൽസാർ സർവകലാശാല തയ്യാറാക്കിയ പഠന സാമഗ്രികളെ അടിസ്ഥാനമാക്കിയാണ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചത്. ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ.സന്ധ്യ, അസി. ജില്ലാ പട്ടികജാതി വികസന ഓഫീസർ എ.പി.സീന തുടങ്ങിയവർ പങ്കെടുത്തു.