'സ്മാരകം പണിയാൻ തയ്യാറാകണം'

Saturday 07 March 2026 12:00 AM IST

തൃശൂർ: കലാഭവൻ മണി, മാള അരവിന്ദൻ എന്നീ കലാകാരന്മാർക്ക് സ്മാരകം പണിയാൻ സാംസ്‌കാരിക വകുപ്പ് തയ്യാറാകണമെന്ന് ബി.ജെ.പി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്. കലാരംഗത്ത് മികച്ച സംഭാവന നൽകിയ രണ്ട് കലാകാരന്മാരോട് സാംസ്‌കാരിക വകുപ്പ് കാണിക്കുന്നത് അവഗണനയാണ്. ഓരോ വർഷവും സംസ്ഥാന ബഡ്ജറ്റിൽ പണം വകയിരുത്തിയിട്ടും മാള അരവിന്ദന്റെ സ്മാരകം നിർമ്മിക്കാനുള്ള പ്രാഥമിക നടപടി പോലും സ്വീകരിച്ചിട്ടില്ല കലാഭവൻ മണിക്ക് സ്മാരകം നിർമിക്കാൻ ഭൂമി ഏറ്റെടുത്തിട്ടും നിർമാണം ആരംഭിക്കാൻ പോലും സാംസ്‌കാരിക വകുപ്പ് തയ്യാറായിട്ടില്ല. ഇത് ഇൗ കലാകാരന്മാരോടുള്ള അവഹേളനമാണെന്നും ഷാജുമോൻ വട്ടേക്കാട് പറഞ്ഞു.