നഴ്സുമാരുടെ ധർണ

Saturday 07 March 2026 12:01 AM IST

തൃശൂർ: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ദേശീയ സെക്രട്ടറി എം.വി.സുധീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടിന്റു തോമസ് അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ ജിൻസി, വർക്കിംഗ് സെക്രട്ടറി നിതിൻമോൻ സണ്ണി, ഡോ. ജോയൽ മഞ്ഞില, ജില്ലാ സെക്രട്ടറി ലിജോ കുര്യൻ, ലിഫിൻ ജോൺസൺ എന്നിവർ പ്രസംഗിച്ചു. സമരത്തിന്റെ പശ്ചാത്തലത്തിൽ അത്യാഹിത രോഗികളെ മറ്റു ഗവ. ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിക്കണമെന്ന് മാനേജ്‌മെന്റുകളോട് ആവശ്യപ്പെട്ടു. ഇന്നും കളക്ട്രേറ്റിന് മുന്നിലാണ് സമരം. മറ്റു ജില്ലകളിലെ നഴ്‌സുമാരുമൊന്നിച്ച് തിങ്കളാഴ്ച്ച ആശുപത്രികളിൽ നിന്നിറങ്ങി തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ലോംഗ് മാർച്ച് നടത്തും. മാർച്ച് ദേശീയാദ്ധ്യക്ഷൻ ജാസ്മിൻഷാ ഉദ്ഘാടനം ചെയ്യും.