സീനിയർ ബീച്ച് വടംവലി മത്സരം
Saturday 07 March 2026 12:01 AM IST
ഹരിപ്പാട് : മൂന്നാമത് സംസ്ഥാന സീനിയർ ബീച്ച് വടംവലി മത്സരം ഇന്ന് പല്ലന എം കെ. എം. എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കും ഉച്ചയ്ക്ക് 2ന് നടക്കുന്ന മത്സരം തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ശശി ഉദ്ഘാടനം ചെയ്യും. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.മുഹമ്മദ് അസലാം അധ്യക്ഷത വഹിക്കും. തൃക്കുന്നപ്പുഴ പൊലീസ് എസ്.എച്ച്. ഒ ലാൽസി. ബേബി സമ്മാനദാനം നിർവഹിക്കും. 350 ഓളം പുരുഷ, വനിത കായികതാരങ്ങൾ പങ്കെടുക്കും. ആലപ്പുഴ ടാഗ് ഒഫ് വാർ അസോസിയേഷൻ ആണ് ആതിഥേയത്വം വഹിക്കുന്നത്.